Land Acquisition Act 2013
ഭൂമി ഏറ്റെടുക്കുന്നതിലും , പുനരധിവാസത്തിലും , പുനഃസ്ഥാപനത്തിലും , ന്യായമായ നഷ്ടപരിഹാരത്തിനും , സുതാര്യതയ്ക്കുമുള്ള അവകാശ നിയമം - 2013 (The Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013) കേരളത്തിൽ ഇപ്പോൾ ഭൂമിയ്ക്ക് പൊന്നും വിലയാണ്. കിൻഫ്ര വ്യാവസായിക പാർക്ക് , ഐ.ഐ.ടി. പാലക്കാട് , റെയിൽവേ ഓവർ ബ്രിഡ്ജ് , ആറുവരിപ്പാത , കൊച്ചി ബാംഗളൂരു വ്യവസായിക ഇടനാഴി , കൊച്ചി മെട്രോ , ദേശീയപാതാ വികസനം , കേരളാ റെയിൽവേ എന്നിങ്ങനെ നിരവധി വൻ വികസന പ്രോജക്ടുകൾക്ക് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഭാഗമായി സർക്കാരിന് പൊതുജനങ്ങളിൽ നിന്നും ഭൂമി ഏറ്റെടുക്കേണ്ടി വരുന്നു. ഈ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഒഴിവാക്കാൻ സാധ്യമല്ല. എന്നാൽ ഇതുപോലെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ പരമാവധി കുറച്ചു ഈ ഭൂമി ഏറ്റെടുക്കൽ നടപടി ക്രമങ്ങളെയെല്ലാം ഏകീകൃതമായ രീതിയിൽ നടപ്പാക്കി ഭൂമി വിട്ടുകൊടുക്കുന്ന ഭൂവുടമയ്ക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുകയാണ് 2014 ജനുവരി ഒന്ന് മുതൽ നിലവിൽ വന്ന പുതിയ 2013- ലെ ഭൂമി ഏറ...